Your SEO optimized title

ആംബുലന്‍സ് നല്‍കിയില്ല- രോഗി മരിച്ചു; ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.

ആംബുലന്‍സ് വിട്ടുനല്‍കാത്തത് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ താമസമുണ്ടാക്കി.

കൊല്ലം : ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കിയില്ലെന്ന പരാതിയില്‍ ഫയര്‍‌സ്റ്റേഷന്‍ ഓഫീസറെ സസ്പന്റ് ചെയ്തു.

കൊല്ലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി.സുരേഷ് കുമാറിനേയാണ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്പന്റ് ചെയ്തത്.

കഴിഞ്ഞ 8 ന് ഗുരുതരാവസ്ഥയിലുള്ള തന്റെ പിതാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് ആംബുലന്‍സ് സേവനം ആവശ്യപെട്ട് കടപ്പാക്കട പീപ്പിള്‍സ് നഗര്‍ 148 താമസിക്കുന്ന ജെയിംസ് സ്റ്റേഷനിലെത്തിയിരുന്നു.
ആംബുലന്‍സ് ഉണ്ടായിരുന്നിട്ടും ഇത് വിട്ടു നല്‍കിയില്ല.

പിന്നീട് മറ്റൊരു ആംബുലന്‍സ് എത്തി രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കി്‌ലും മരിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ ഉത്തരവാദിത്വത്തോടെ പെരുമാറിയെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു.
ഇത് സംമ്പന്ധിച്ച് ജയിംസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന് പരാതി നല്‍കിയിരുന്നു.

ജില്ലാ ഫയര്‍ ഓഫീസര്‍ പരാതി സംമ്പന്ധിച്ച നടത്തിയ അന്വേഷണത്തില്‍ സുരേഷ്‌കുമാറിന് വീഴ്ച സംഭവിച്ചുവെന്നും. ആംബുലന്‍സ് വിട്ടു നല്‍കാതിരുന്നതിനാല്‍
രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിന് 21 മിനിറ്റ് താമസമുണ്ടായതായും കണ്ടെത്തി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പന്‍ഷന്‍.

Leave a Reply

%d bloggers like this: