Your SEO optimized title

ചൂട് ഇനിയും കൂടും, തൃശൂരില്‍ 4 ഡിഗ്രി വരേ ഉയര്‍ന്നേക്കും, ജാഗ്രതൈ.

തൃശൂർ ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച വിശകലനപ്രകാരം, ഏപ്രിൽ 12, 13 തീയതികളിൽ, തൃശൂർ ജില്ലയിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു.

ഈ സാഹചര്യത്തിൽ, ജനങ്ങൾ കൂടുതൽ ശ്രദ്ധചെലുത്തുകയും, നേരിട്ട് വെയിലേൽക്കുന്നത് പകൽ 11 മണി മുതൽ 3 മണിവരെ പൂർണമായും ഒഴിവാക്കുകയും ചെയ്യണമെന്ന് അറിയിച്ചു.
നിർജ്ജലീകരണം തടയാൻ എല്ലായ്‌പോഴും കുടിവെള്ളം കയ്യിൽ കരുതുക. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലേർപ്പെട്ടവർ ഈ മുന്നറിയിപ്പ് പ്രത്യേകം ശ്രദ്ധിക്കുക. വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തുക.
അങ്കണവാടി കുട്ടികൾക്ക് ചൂടേൽക്കാതിരിക്കാൻ ജീവനക്കാരും, പഞ്ചായത്തധികൃതരും ശ്രദ്ധിക്കണം.
തൊഴിൽ സമയം പുന:ക്രമീകരിച്ചുകൊണ്ടുള്ള ലേബർ കമ്മീഷണറുടെ ഉത്തരവ് തൊഴിൽദാതാക്കൾ പാലിക്കണമെന്നും അറിയിച്ചു.

Leave a Reply

%d bloggers like this: