Your SEO optimized title

തിരഞ്ഞെടുപ്പ്. ആന്ധ്രയില്‍ സംഘര്‍ഷം. രണ്ട് മരണം. ഒരാള്‍ക്ക് കുത്തേറ്റു.

വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

ഹൈദരാബാദ്: ലോക്‌സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം.

പോളിങ്ങിനിടെ അനന്ത്പുര്‍ ജില്ലയിലെ വീരാപുരത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ്-ടിഡിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്‌സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്രയില്‍ ഇന്ന് ജനവിധി .

പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
പലയിടത്തും വ്യാപകമായ കല്ലേറുമുണ്ടായി.
സംഘര്‍ത്തില്‍ പരിക്കേറ്റ രണ്ടു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത് .
രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ തന്നെ ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.
ഇലുരു നഗരത്തില്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ ടിഡിപി-വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ വൈഎസ്ആര്‍ പ്രവര്‍ത്തകന് കുത്തേറ്റു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടൂരില്‍ പോളിങ്ങ് ബൂത്ത് തകര്‍ത്തു.

Leave a Reply

%d bloggers like this: