Your SEO optimized title

ഗുരുവയൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സംഭവത്തില്‍ കളക്ടര്‍ ഇടപ്പെട്ടു.

പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു.

ഗുരുവായൂര്‍ : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സംഭവത്തില്‍ കളക്ടര്‍ ഇടപ്പെട്ടു.
പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു.
അമൃത് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഗുരുവായൂരില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് പതിവായത്.

വാട്ടര്‍ അതോറിറ്റിയുടെ നിസ്സംഗതക്കെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ദിവസങ്ങളായി സമരത്തിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി കൗണ്‍സിലര്‍ ആന്റോ തോമസിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിക്കുകയും റോഡിന് നടുവിലെ വെള്ളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് കളക്ടര്‍ ടി.വി.അനുപമ വിഷയത്തില്‍ ഇടപ്പെട്ടത്.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മമ്മിയൂരില്‍ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിക്കുകയായിരുന്നു. തൃത്താലയില്‍ നിന്ന് ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് കഴിഞ്ഞ ദിവസം പൊട്ടിയത്.
രണ്ട് ദിവസങ്ങളിലായി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴായത്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മമ്മിയൂരില്‍ റോഡ് വെട്ടിപൊളിച്ച് പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ചു.

ആറ് മീറ്റര്‍ നീളമുള്ള പുതിയ എ.സി പൈപ്പാണ് സ്ഥാപിച്ചത്.
റോഡ് വെട്ടിപൊളിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മമ്മിയൂര്‍ അത്താണി സെന്ററില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പണികള്‍ നടക്കുന്നതിനാല്‍ ചാവക്കാട്, ഗുരുവായൂര്‍ നഗരസഭ പ്രദേശങ്ങളിലും ഒരുമനയൂര്‍,
കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം പൂര്‍ണ്ണമായി തടസ്സപ്പെട്ടു.

പൈപ്പ് പൊട്ടിയാല്‍ ഉടന്‍ തന്നെ നന്നാക്കണമെന്ന് കളക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കിടെ പൈപ്പുകള്‍ പൊട്ടുന്നതിന് നഷ്ടപരിഹാരമായി നഗരസഭ 15 ലക്ഷം രൂപ കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയില്‍ അടച്ചിരുന്നു.
എന്നാല്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പണികള്‍ വൈകാന്‍ ഇടയാക്കുന്നത്.

Leave a Reply

%d bloggers like this: