Your SEO optimized title

ജമ്മു: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കശ്മീരിലെ പൂഞ്ചിലെ ഒരു ബൂത്തില്‍ കോണ്‍ഗ്രസ് ചിഹ്നഹ്നത്തിന് നേരെയുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആക്ഷേപം.
നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബൂത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം ഒമര്‍ ട്വീറ്റ് ചെയ്തു.

ആറ് ബൂത്തുകളിലെങ്കിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ ചില ബൂത്തുകളില്‍ പ്രവര്‍ത്തിച്ചില്ലെന്ന് പൂഞ്ചിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
തകരാറ് റിപ്പോര്‍ട്ട് ചെയ്ത വോട്ടിംഗ് മെഷീന്‍ മാറ്റി പകരം സംവിധാനം ഏര്‍പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

%d bloggers like this: