തിരഞ്ഞെടുപ്പ്. തൃശൂര്‍ ജില്ലയില്‍ 50 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

ബൂത്തുകളില്‍ ലാപ്ടോപ്പും വെബ്ക്യാമറയും ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തല്‍സമയം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും.


തൃശൂര്‍: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് 50 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും.

കയ്പമംഗലം മണ്ഡലത്തിലെ എട്ടും പുതുക്കാടിലെ ഏഴും ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയിലെ അഞ്ച് വീതവും മണലൂരിലെ നാലും തൃശൂരിലെ ഒന്നും ബൂത്തുകളിലാണ് വെബ്കാസ്റ്റിങ്.

ജില്ലയില്‍ പ്രശ്ന സാധ്യതയുള്ളവയില്‍ വള്‍നറബിള്‍, സെന്‍സിറ്റീവ് എന്നീ വിഭാഗങ്ങളായി തിരിച്ച ബൂത്തുകളിലാണ് വെബ്കാസ്റ്റിങ്ങിന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ബൂത്തുകളില്‍ ലാപ്ടോപ്പും വെബ്ക്യാമറയും ഉപയോഗിച്ച് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ തല്‍സമയം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും.
ഇത് നിരീക്ഷിച്ച് ആവശ്യമായ നടപടികള്‍ കണ്‍ട്രോള്‍ റൂം സ്വീകരിക്കും.
ഇതുകൂടാതെ 167 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ നിരീക്ഷണം നടത്തും.
ആകെ 24 വള്‍നറബിള്‍ ബൂത്തുകളും 290 സെന്‍സിറ്റീവ് ബൂത്തുകളുമാണ് ജില്ലയിലുള്ളത്.
തൃശൂര്‍ സിറ്റി പോലീസിന് കീഴില്‍ 14 വള്‍നറബിള്‍ ബൂത്തുകളും 145 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്.
റൂറല്‍ പോലീസിന് കീഴില്‍ 10 വള്‍നറബിള്‍ ബൂത്തുകളും 145 സെന്‍സിറ്റീവ് ബൂത്തുകളുമാണുള്ളത്.

സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും.
ഇതുസംബന്ധിച്ച് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇലക്ടറല്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. പോലീസ്, അക്ഷയ സെന്റര്‍, ബി.എസ്.എന്‍.എല്‍, പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്സ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: