വടക്കേക്കാട് അനധികൃതമായി കുളം നികത്തുന്നത് വില്ലേജ് അധികൃതര്‍ തടഞ്ഞു.

പഞ്ചായത്തധിക്യതരുടെ ഓത്തൊശയോടെയാണ് കുളം നികത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുന്നയൂര്‍ക്കുളം: വടക്കേക്കാട് പഞ്ചായത്തില്‍ വേനലിലും വറ്റാത്ത കുളം അനധികൃതമായി നികത്താനുള്ള ഉടമയുടെ ശ്രമം വില്ലേജ് അധികൃതര്‍ തടഞ്ഞു.

15-ാം വാര്‍ഡില്‍ കൊമ്പത്തയില്‍ പടി ഐ.സി. എ റോഡിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളമാണ് കരിങ്കല്ല് ഭിത്തി കെട്ടി നികത്തുന്നത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങാതെയാണ് നികത്തല്‍ നടക്കുന്നത്.


മുന്‍ കാലങ്ങളില്‍ ധാരാളം പേര്‍ ഉപയോഗിച്ചിരുന്ന കുളമാണിത്.
പഞ്ചായത്തധിക്യതരുടെ ഓത്തൊശയോടെയാണ് കുളം നികത്തുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പണി നിര്‍ത്തിവെക്കാന്‍ ഉടമസ്ഥരോട് ആവശ്യപെട്ടു.

Leave a Reply

%d bloggers like this: