കുന്നംകുളത്ത് അക്ഷരം പഠിക്കാനെത്തിയ അമ്മമാരെ പെരുവഴിയിലിറക്കിവിട്ടു.

സാക്ഷരതാ ക്ലാസ്സിനെത്തിയവര്‍ക്ക് മുന്നില്‍ അംഗനവാടി അടച്ചിട്ടത് സെക്രട്ടറിയുടെ ഉത്തരവ് മൂലമെന്ന്.

കുന്നംകുളം: നഗരസഭ 13 വാര്‍ഡിലെ അക്ഷരം പഠിക്കാനെത്തിയ അമ്മമാരെ പെരുവഴിയിലിറക്കിവിട്ടു.
നഗരസഭ സെക്രട്ടറിയുടെ ദാര്‍ഷ്ട്യമാണ് 70വയസ്സുകാര്‍ വരെയുള്ള അക്ഷരം പഠിക്കാനെത്തിയവര്‍ റോഡിലിരുന്ന് പഠിക്കേണ്ടിവന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിലുള്ള അക്ഷര സാഗരം പദ്ധതി അടുപ്പൂട്ടി ഉദയഗിരി എസ് സി കോളനിയില്‍ തുടക്കമിട്ടത്. അക്ഷരമറിയാത്തവര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കുന്നതിനുള്ള പദ്ധതി ഉദയഗിരി അംഗനവാടിയില്‍ വൈകീട്ട് 5.30 മുതല്‍ 6.30 വരേയായിരുന്നു ക്ലാസ് നടന്നിരുന്നത്. അംഗനവാടിയില്‍ സാക്ഷരതാ പരിപാടിക്കായി നഗരസഭ സെക്രട്ടറി, ഐ സി ഡി എശ് ചെയര്‍മാന്‍. അംഗനവാടി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്.


എന്നാല്‍ ഇന്ന്.( വ്യാഴാഴ്ച) സെക്രട്ടറി അംഗന വാടി ടീച്ചറെ ഫോണില്‍ വിളിച്ച് സാക്ഷരതാ പരിപാടിക്ക് അംഗനവാടി തുറന്ന്‌കൊടുക്കരുതെന്ന് ഉത്തരവ് നല്‍കുകയായിരുന്നുവെന്ന് അംഗനവാടി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ പറഞ്ഞു.
കാരണം അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം സൂക്ഷിച്ചിരിക്കുന്നത് കൊണ്ടാണെന്നായിരുന്നുവത്രെ മറുപടി.

എന്നാല്‍ ഭക്ഷണ വസ്തുക്കള്‍ സ്റ്റോര്‍റൂമില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും, കുടംബശ്രീ ഉള്‍പടയേുള്ള പരിപാടികള്‍ നടക്കുന്ന ഹാളിലാണ് ക്ലാസ്സ നടക്കുന്നതെന്ന് പറഞ്ഞെങ്കിലും സെ്ക്ട്രട്ടറി ഇത് അംഗീകരിച്ചില്ലെന്നും അംഗന വാടി പൂട്ടി ഇടാന്‍ നിര്‍ദ്ധേശിക്കുകയുമായിരുന്നുവെന്നും പറയുന്നു.

വൈകീട്ട് പഠിക്കാനെത്തിയ അമ്മമാര്‍ സ്ലൈറ്റും പെന്‍സിലമൊക്കെയായി ഏറെ നേരം കാത്തിരുന്നുവെങ്കിലും അംഗനവാടി തുറന്ന് നല്‍കാന്‍ തയ്യാറായില്ല.
ഇതോടെ അമ്മമാര്‍ അംഗനവാടിക്ക് മുന്നിലെ റോട്ടിലിരുന്നായി പഠനം.


അംഗനവാടി പൂട്ടി സാക്ഷരതാ പരിപാടി തകര്‍ക്കാനുള്ള ശ്രമമാണ് സെക്രട്ടറി നടത്തുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു. സെക്രട്ടറിയുടെ ദാര്‍ഷ്ട്യത്തിനെതിരെ ചെയര്‍പഴ്‌സന് പരാതി നല്‍കുമെന്നും ഷാജി പറഞ്ഞു.

Leave a Reply

%d bloggers like this: