Your SEO optimized title

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങും.

ദില്ലി :പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് തുടങ്ങും.
തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ഉള്‍പടേ 91 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും.

നാല് സീറ്റുകള്‍ വീതമാണ് അസമിലും ഒഡീഷയിലെയും വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരിയുടെ മണ്ഡലമടക്കം മഹാരാഷ്ട്രയില്‍ ഏഴു മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും, ലക്ഷദ്വീപിലെ 1 മണ്ഡലവും കൂടി ഉള്‍പ്പെടേയാണ് വോട്ടെടുപ്പ് നടക്കുക.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള ജനവിധിയും ഇതോടൊപ്പമുണ്ട്.

Leave a Reply

%d bloggers like this: