Your SEO optimized title

ക്ഷേത്ര കുളത്തില്‍ മത്സ്യങ്ങള്‍ ചത്തു പൊന്തുന്നു.

വെള്ളത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസ വസ്തുക്കള്‍ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

മാള : മാള ഐരാണിക്കുളം മഹാദേവ ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങള്‍ ചത്തുപൊന്തുന്നു.
ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത പുതുക്കുളത്തിലാണ് വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. പരിസരത്ത്് ഇത് മൂലം ര്‍ഗന്ധവും ഉണ്ട്.
വലുപ്പം കൂടിയ കരിമീനുകള്‍ ഉള്‍പടേ ആയിരക്കണക്കിന് കരിമീനുകള്‍ വള്ളത്തിന്റെ മുകള്‍ ഭാഗത്ത് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തുണ്ട്.
ഒരേക്കര്‍ വരുന്ന കുളത്തില്‍ അടുത്തിടെ വരെ നാട്ടുകാര്‍ കുളിക്കുന്നുണ്ടായിരുന്നു.
വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞതും,
ചെളിയുടെ അളവ് കൂടിയതും കാരണം ഓക്സിജന്‍ കുറഞ്ഞതാവാം മത്സ്യങ്ങള്‍ ചത്തുപൊന്താന്‍ ഇടയാക്കിയതെന്നും സംശയിക്കുന്നുണ്ട്.

വെള്ളത്തില്‍ ഏതെങ്കിലും തരത്തിലുള്ള രാസ വസ്തുക്കള്‍ എത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കുളത്തിലെ വെള്ളം ആരോഗ്യവകുപ്പ് ധികൃതര്‍ ശേഖരിച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങി ത്തുടങ്ങിയത്‌
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം.

Leave a Reply

%d bloggers like this: