Your SEO optimized title

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലാ: അന്തരിച്ച മുന്‍ മന്ത്രിയു, കേരളകോണ്ഗ്രസ്സ് നേതാവുമായ കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക.
വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.

വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് സംസ്കാരം.
എ ഐ സി സി സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തില്‍ കടകള്‍ ഇന്ന് അടച്ചിടും.

Leave a Reply

%d bloggers like this: