Your SEO optimized title

തട്ടിപ്പിന്റെ മാര്യേജ് ബ്യൂറോ.

ഇന്റര്‍ നെറ്റില്‍ നിന്നും മറ്റും ലഭിക്കുന്ന ഫോട്ടേകളും നമ്പറും നല്‍കി പണം തട്ടുന്നതാണ് ഇവരുടെ പണി.


തിരുവനന്തപുരം: പത്രത്തില്‍ വൈവാഹിക പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ് കാട്ടാക്കട പൊലിസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട കുളത്തുമ്മല്‍ മെര്‍ലിന്‍ കോട്ടേജില്‍ ഷിജിന്‍ (31),ആമച്ചല്‍ ഷിബു കോട്ടേജില്‍ ഷിബു (37) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ പത്രങ്ങളില്‍ ബ്യൂറോ ഇല്ല എന്ന തലക്കെട്ടോടെ വൈവാഹിക പരസ്യം നല്‍കയാണ് തട്ടിപ്പ്.
ഓരോ മതവിഭാഗങ്ങള്‍ക്കും പ്രത്യേക പരസ്യവും ഫോണ്‍ നമ്പറും നല്‍കും.
ഫോണില്‍ ബന്ധപ്പെടുന്നവരോട് വിശദ വിവരങ്ങള്‍ അന്വേഷിച്ച ശേഷം യോജിച്ച ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൊറിയര്‍ മുഖേന അയക്കാം എന്ന് വിശ്വസിപ്പിക്കും.

കൊറിയറുമായി വരുന്നയാളാണ് അടയ്ക്കേണ്ട തുകയെപ്പറ്റി പറയുക.
അത് പല തരത്തിലായിരിക്കും.
ഇത്തരത്തില്‍ 500 രൂപ മുതല്‍ മുകളിലേക്ക് ആളഎ നോകികയാണ് പറയുക.
കൊറിയറില്‍ ഒന്നോ രണ്ടോ പേജുകളിലായി കുറച്ച് പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ ആണ്‍കുട്ടികളുടെ ഫോണ്‍ നമ്പറും വിവരങ്ങളും രേഖപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് പേപ്പറാണ് ഉണ്ടാവുക.

ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹം കഴിച്ചവര്‍ ആണെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നുള്ള വിവരം ലഭിക്കും.

ഇത്തരത്തില്‍ നിവധി പേരെ കമ്പളിപ്പിച്ചിട്ടുണ്ട്.
കബളിപ്പിക്കപ്പെട്ട പേരൂര്‍ക്കട സ്വദേശിയുടെ പരാതിപ്രകാരമാണ് കാട്ടാക്കട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത്.
കാട്ടാക്കടയില്‍ കഴിഞ്ഞ നാലു വര്‍ഷമായി കടമുറി വാടകക്കെടുത്തായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഒരു വിവാഹവുംഇവര്‍ നടത്തി കൊടുത്തിട്ടില്ല എന്ന് ഇരുവരും പൊലിസിനോട് സമ്മതിച്ചു. കൂടുതല്‍പേര്‍ കബളിപ്പിക്കപ്പെട്ടതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

%d bloggers like this: