Your SEO optimized title

തുണിക്കടകളില്‍ നിന്നും മോഷ്ടിച്ച വസ്ത്രങ്ങള്‍ വഴിയോരത്ത് കച്ചവടം. പ്രതി പിടിയില്‍

പട്ടാമ്പി, പെരിന്തല്‍മണ്ണ, ചങ്ങരംകുളം തുടങ്ങി വിവധ സ്ഥലങ്ങളില്‍ നിന്നും ഇത്തരം മോഷണം നടത്തിയതായി തെളിഞ്ഞു .

പട്ടാമ്പി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ ആന്ധ്ര സ്വദേശി കൊപ്പം പൊലീസിന്റെ് പിടിയിലായി.
ആന്ധ്ര സ്വദേശിയായ
ബാബുജാനെ (27)നെയാണ് കൊപ്പം എസ്‌ഐ ഫക്‌റുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കൊപ്പം സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച് വസ്ത്രങ്ങളും സി.സി. ടി.വി ഹാര്‍ഡ് ഡിസ്‌ക്കും ഉള്‍പ്പെടെ രണ്ട് ലക്ഷത്തി പതിനായിരം രൂപ കവര്‍ന്ന കേസില്‍ കൊപ്പം പോലീസ് നടത്തിയ അന്വേഷണലാണ് ഇയാള്‍ പിടിയിലായത്.

വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണ പരമ്പരകളുടെ ചുരുളഴിഞ്ഞത്.
ഒമ്പതാം വയസ്സ് മുതല്‍ പ്രതി പട്ടാമ്പിയില്‍ വിവിധ ഭാഗങ്ങളില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു.
ഇതിനിടയിലാണ് വിവിധ സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയത്.
തുണി ക്കടകളില്‍ നിന്നും വ്‌സ്ത്രങ്ങള്‍ മോഷ്ടിച്ച് ഇവ വഴിയോരങ്ങളില്‍ വില്‍പന നടത്തുകയാണ് പ്രതി ചെയ്തിരുന്നത്.

പട്ടാമ്പി, പെരിന്തല്‍മണ്ണ, ചങ്ങരംകുളം തുടങ്ങി വിവധ സ്ഥലങ്ങളില്‍ നിന്നും ഇത്തരം മോഷണം നടത്തിയതായി തെളിഞ്ഞു.

Leave a Reply

%d bloggers like this: