രണ്ട് കോഴിക്കുഞ്ഞുങ്ങളെവിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി.

റഷീദ് എരുമപെട്ടി.

ഉദ്ദേശം 6 അടിയോളം വലിപ്പമുള്ള മൂര്‍ഖനെവനപാലകര്‍ക്ക് കൈമാറി.

എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ കോഴിക്കൂടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടി.
ഫൊറോന പള്ളിക്ക് കുവശത്തുള്ള മുരിങ്ങത്തേരി കുരിയന്റെ വീട്ടിലാണ് ഇന്നലെ രാത്രിയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയത്.
രണ്ട് കോഴിക്കുഞ്ഞുങ്ങളെ പാമ്പ് വിഴുങ്ങി.
വീട്ടുകാരെയും നാട്ടുകാരേയും മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ മൂര്‍ഖനെ നിതേഷ് കടങ്ങോട് വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വരുതിയിലാക്കി.
ഉദ്ദേശം 6 അടിയോളം വലിപ്പമുള്ള മൂര്‍ഖനെ പിന്നീട് വനപാലകര്‍ക്ക് കൈമാറി.

Leave a Reply

%d bloggers like this: