Your SEO optimized title

വോട്ടെടുപ്പ് സ്മാര്‍ട്ട്; നിയന്ത്രിക്കാന്‍ പോള്‍ മാനേജര്‍ ആപ്പ്.

ബൂത്തില്‍ എന്തെങ്കിലും രീതിയില്‍ പോളിങ് തടഞ്ഞുകൊണ്ടുള്ള പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തിയാല്‍ വിവരം പോലീസിനെയും മറ്റ് അധികാരികളേയും അറിയിക്കാന്‍ കഴിയും.

തൃശൂര്‍:ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനൊപ്പം വിവിപാറ്റ് മെഷീനും ഉപയോഗിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസവും തൊട്ടുതലേ ദിവസവും ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ മാനേജര്‍ വോട്ടെടുപ്പിനെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ വളരെ വേഗം ജില്ലാതലത്തില്‍ ലഭ്യമാക്കാനാണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച 19 ചോദ്യാവലികളാണുള്ളത്. പോളിങ് സ്റ്റേഷനിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പുറപ്പെട്ട് തിരിച്ചെത്തുന്നതുവരെയുള്ള വിവരങ്ങള്‍ ഇതുവഴി രേഖപ്പെടുത്താവുന്നതാണ്.

നിലവില്‍ പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും.
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.ടി.പി രേഖപ്പെടുത്തി ആപ്പില്‍ ലോഗിന്‍ ചെയ്യാം.
ബൂത്തുകളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് അവരുടെ നമ്പര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം വിതരണ കേന്ദ്രങ്ങളില്‍ ലഭ്യമായിരിക്കും.
ഒ.ടി.പി വരുന്ന ഫോണില്‍നിന്നു തന്നെ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ല.
പോളിങ് ഉദ്യോഗസ്ഥരുടെ ആരുടെയങ്കിലും ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.
ഇന്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് പ്രവര്‍ത്തിക്കാനുള്ള ഡാറ്റ ബാലന്‍സ് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.

സെക്ടര്‍ ഓഫീസറുടെ ഡാഷ് ബോര്‍ഡില്‍ തന്റെ കീഴിലെ ബൂത്തുകള്‍ എല്ലാം തന്നെ കാണാം.
അതില്‍ ഏതെങ്കിലും ബൂത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാതിരുന്നാല്‍ സെക്ടര്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ അന്വേഷിച്ച് ഡാറ്റ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ബൂത്തില്‍ എന്തെങ്കിലും രീതിയില്‍ പോളിങ് തടഞ്ഞുകൊണ്ടുള്ള പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തിയാല്‍ വിവരം പോലീസിനെയും മറ്റ് അധികാരികളേയും അറിയിക്കാന്‍ കഴിയും.
പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കും അവരുടെ ബൂത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയും.

വോട്ടെടുപ്പ് ഉദ്യോഗസ്ഥ സംഘം വിതരണ കേന്ദ്രത്തില്‍നിന്ന് പുറപ്പെട്ടതിന്റെയും എത്തിയതിന്റെയും വിവരങ്ങള്‍,
മോക് പോള്‍ കഴിഞ്ഞുവോ എന്ന വിവരം,
വൈകീട്ട് ആറ് മണിക്ക് ബൂത്തില്‍ ഇനിയും വോട്ട് ചെയ്യേണ്ട ആരെങ്കിലും ക്യൂവില്‍ ഉണ്ടെങ്കില്‍ അങ്ങിനെയുള്ളവരുടെ വിവരം,

വോട്ടിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ ഉള്ള വോട്ടര്‍മാരുടെ എണ്ണം എന്നിവ ആപ്പില്‍ രേഖപ്പെടുത്തും.
വോട്ടെടുപ്പ് പൂര്‍ത്തിയായ വിവരം,
വോട്ടെടുപ്പ് ഉദ്യോഗസ്ഥ സംഘം കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയ വിവരം എന്നിവയും രേഖപ്പെടുത്തുന്നു.
ഒരു ബൂത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ ലഭ്യമായിരിക്കും.

കേരള തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ നിര്‍മ്മിച്ച ഈ ആന്‍ഡ്രോയ്ഡ് ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്.

Leave a Reply

%d bloggers like this: