ജീവന്‍ രക്ഷിക്കേണ്ട ഡോക്ടര്‍ തന്നെ കൊലയാളിയായി മാറി.

ദേശയപാതയില്‍ കാല്‍നടയാത്രക്കാരനെ ഇടുച്ചു തെറിപിച്ച് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി.
വാഹനമോടിച്ചിരുന്നു ന്യൂറോ സര്‍ജന്‍ ഡോ. സംഗീത് ചെറിയാനെ ഇന്ന് അറസ്റ്റ്‌ചെയ്‌തേക്കും.

പുതുക്കാട്: പുതുക്കാട് ജംഗ്ഷനു സമീപം ദേശീയപാതയില്‍ ലോറി ഡ്രൈവറെ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാറും,
അത് ഓടിച്ചിരുന്ന ഡോക്ടറെയും കണ്ടെത്തി.
അപകടമുണ്ടാക്കിയ ബി.എം.ഡബ്‌ളിയു കാര്‍ പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനമോടിച്ചിരുന്ന ന്യൂറോ സര്‍ജന്‍, എറണാകുളം അയ്യപ്പന്‍കാവ് താമസിക്കുന്ന കണ്ടേടത്ത് വീട്ടില്‍, ഡോ. സംഗീത് ചെറിയാനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

നരഹത്യയ്ക്കും തെളിവുകള്‍ നശിപ്പിച്ചതിനും ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശശികുമാറിനെ ഇടിച്ചശേഷം നിറുത്താതെ പോവുകയും, പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നിലെ യു ടേണില്‍ നിന്ന് തിരിച്ച് എറണാകുളത്തേക്ക് മടങ്ങുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് പൊങ്ങിയ ശശികുമാര്‍ കാറിന്റെ മുന്‍ വശത്തെ ഗ്ലാസിലേക്കു വീണു റോഡിലേക്ക് തെറിക്കുകയായിരുന്നു.

എതിര്‍വശത്ത് റോഡില്‍ രക്തം വാര്‍ന്നുകിടന്ന ശശികുമാറിനെ ദേശീയ പാതയോരത്ത് തട്ടുകട നടത്തുന്ന ജയന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലുംമരിച്ചിരുന്നു.

അപകടസ്ഥലത്തു വീണ കാറിന്റെ അടിവശത്തുള്ള ഇരുമ്പ് ഷീറ്റ് മാത്രമായിരുന്നു ലഭിച്ച തെളിവ്.
ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകളിലെ അന്വേഷണത്തില്‍ അപകടത്തിനിടയായത് ബി.എം.ഡബ്ലിയു കാറാണെന്ന് സ്ഥിരീകരിച്ചു.
ഇതേത്തുടര്‍ന്നാണ് എറണാകുളത്തെ ബി.എം.ഡബ്ലിയു കാറിന്റെ സര്‍വീസ് സെന്ററില്‍ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് കാര്‍ തിരിച്ചറിഞ്ഞത്.

അപകടത്തിന് ശേഷം എറണാകുളത്ത് സര്‍വീസ് സെന്ററില്‍ എത്തിയ ഡോക്ടര്‍ രാത്രിയായതിനാല്‍ കാര്‍ സെക്യൂരിറ്റിക്കാരനെ എല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം സര്‍വീസ് സെന്ററിലെത്തി കാര്‍ പശുവിനെ ഇടിച്ചതാണന്നാണ് പറഞ്ഞിരുന്നത്‌.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ആറ് ലക്ഷം രൂപ ചെലവ് വരുമെന്നും ഇന്‍ഷ്വറന്‍സ് ക്ലെയിം ലഭിക്കാന്‍ പൊലീസില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങണമെന്നും സര്‍വ്വീസ് സെന്ററില്‍ നിന്നും ആവശ്യപെട്ടുവെങ്കിലും,
ക്ലെയിം വേണ്ടെന്നും അറ്റകുറ്റപ്പണികള്‍ നടത്താനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു മടങ്ങി.
ഇതിന് പിന്നാലെയാണ് പൊലീസ് ഈ സര്‍വ്വീസ് സെന്ററിലെത്തിയത്.
കാര്‍ തിരിച്ചറിഞ്ഞ പൊലീസ് അവിടെ നിന്നും കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

%d bloggers like this: