Your SEO optimized title

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതു വിദ്യാഭ്യാസത്തിലെ പ്രധാന വിഷയങ്ങൾക്ക് പുറമെ എഞ്ചിനീയറിംഗ് അടിസ്ഥാന വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതും, പഠന മാധ്യമം ഇംഗ്ലീഷിൽ ഉള്ളതുമാണ്,

തൃശൂർ ചെമ്പൂകാവിലെ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ 2019-20 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മേയ് രണ്ട് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും.

ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ഓഫീസിൽ നിന്നും 10 രൂപക്ക് അപേക്ഷാഫോറം ലഭിക്കും. ഏഴാം ക്ലാസ്സ് പാസ്സായ മലയാളം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പൊതു വിദ്യാഭ്യാസത്തിലെ പ്രധാന വിഷയങ്ങൾക്ക് പുറമെ എഞ്ചിനീയറിംഗ് അടിസ്ഥാന വിഷയങ്ങൾ കൂടി ഉൾക്കൊള്ളിച്ചിട്ടുള്ളതും, പഠന മാധ്യമം ഇംഗ്ലീഷിൽ ഉള്ളതുമാണ്,
ഈ സ്‌കൂൾ പാഠ്യപദ്ധതി എഞ്ചിനീയറിംഗിലോ ശാസ്ത്ര സാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസ പദ്ധതി ശക്തമായ അടിത്തറ നൽകുന്നതിന് ഉപകരിക്കും.
ടെക്‌നിക്കൽ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സി.യ്ക്കു തുല്യമാണ്. കൂടാതെ സാങ്കേതിക മേഖലയിലെ ഏതെങ്കിലും ഒരു ട്രേഡ് സർട്ടിഫിക്കറ്റിന് കൂടി യോഗ്യ നേടും.

ടി എച്ച് എസ് പാസ്സായ വിദ്യാർഥികൾക്ക് പോളിടെക്‌നിക് പ്രവേശനത്തിന് 10 ശതമാനം സംവരണമുണ്ട്.
സംവരണവിഭാഗം വിദ്യാർഥികൾക്ക് ഇവിടെ ചേരുന്നതിന് അർഹമായ സംവരണം ഉണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട് വൈകീട്ട് നാല് വരെ ആണ്.
പൊതു പ്രവേശന പരീക്ഷ മെയ് മൂന്ന് രാവിലെ 10ന് നടത്തും. അന്നേദിവസം വൈകീട്ട് നാലിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
മെയ് ഏഴിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട പ്രവേശനം മെയ് പത്തിന് നടത്തും.

Leave a Reply

%d bloggers like this: