Your SEO optimized title

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി

തൃശൂര്‍: പൂരത്തിന്റെ വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്.
സുപ്രീംകോടതിയാണ് ഇളവ് വരുത്തിയത്.
ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. തീവ്രതക്കും സമയത്തിനുമുള്ള നിയന്ത്രണത്തില്‍ ഇളവ്. ആചാരപ്രകാരമുള്ള സമയത്ത് തന്നെ നടത്താം.

പടക്കങ്ങള്‍ കേന്ദ്ര ഏജന്‍സിയുടെ അനുമതിയോടെ ഉപയോഗിക്കണം.
ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷയിലാണ് സുപ്രീംകോടതിയുെട ഉത്തരവ്. 2018 ഒക്ടോബറില്‍ വെടിക്കെട്ടിന് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഈ ഉത്തരവിലാണ് ഭേദഗതിയും ഇളവും ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചത്.
തൃശൂര്‍ പൂരം വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുന്നത്.
കൂടാതെ ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നും ദേവസ്വങ്ങള്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ദേവസ്വങ്ങളുടെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണച്ചു.

തുടര്‍ന്നാണ് ആചാരപ്രകാരമുള്ള സമയത്ത് തന്നെ പൂര വെടിക്കെട്ട് നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയത്.

അപേക്ഷ പരിഗണിച്ച കോടതി സംസ്ഥാന,കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയതില്‍ വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന് സര്‍ക്കാരുകള്‍ അറിയിച്ചു.
ഇതിലാണ് സുപ്രീംകോടതി ഇളവുകളോടെ അനുമതി നല്‍കിയത്.

Leave a Reply

%d bloggers like this: