Your SEO optimized title

യു.ഡി.എഫ്- വെൽഫെയർ പാർട്ടി സംയുക്ത കൺവെൻഷൻ

ചാവക്കാട്: നഗരസഭ ആറ്, പത്ത് വാർഡ് യു.ഡി.എഫ്- വെൽഫെയർ പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ഓവുങ്ങലിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഷഫീർ കാരുമാത്ര ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് അബൂബക്കർ കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഫിറോസ് തൈപ്പറമ്പിൽ, അക്ബർ കൊനോത്ത്, പി.കെ. അക്ബർ, പി.വി. പീറ്റർ, റസാഖ് ആലുംപടി, ലൈലാ മജീദ്, ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

%d bloggers like this: