യു.ഡി.വൈ.എഫ് യുവജന റാലിയും യുവജന സംഗമവും

ചാവക്കാട്: തൃശൂർ ലോക്‌സഭ യു.ഡി.എഫ് സ്ഥാനാർഥി ടി.എൻ. പ്രാതപൻറെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കടപ്പുറം പഞ്ചായത്ത് യു.ഡി.വൈ.എഫ് യുവജന റാലിയും യുവജന സംഗമവും സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
പി.എ അഷ്‌ക്കറലി അധ്യക്ഷത വഹിച്ചു.
വി.ഡി സതീശന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്, ഡി.സി.സി സെക്രട്ടറി കെ.ഡി വീരമണി,
കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് തെക്കരകത്ത് കരീം ഹാജി, സെക്രട്ടറി ആര്‍.കെ. ഇസ്മായില്‍, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് വി.എം മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി മുസ്താക്കലി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: