Your SEO optimized title

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വീട്ടമ്മയെ കയറിപിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ചാവക്കാട്: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വീട്ടമ്മയെ കയറിപിടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
എടക്കഴിയൂര്‍ കണ്ടംകോട്ട് മുബഷീറിനെയാണ് (21) ചാവക്കാട് പൊലിസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ പത്തിന് എടക്കഴിയൂരിലെ ഒരു കല്യാണവീട്ടില്‍ നിന്ന് കല്യാണത്തലേന്നത്തെ ചടങ്ങുകള്‍ക്ക് ശേഷം വീട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പ്രതി അമ്പതുകാരിയായ വീട്ടമ്മയെ കയറിപിടിച്ചത്.
ചാവക്കാട് പൊലിസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് എസ്.ഐ അബ്ദുല്‍ ഹക്കീമിൻറെ നേതൃത്വത്തിൽ സി.പി.ഒ മാരായ രാംകുമാര്‍, ആഷിഷ്, അഭിജിത്ത്, മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

%d bloggers like this: