Your SEO optimized title

വേലൂര്‍ ഗ്രാമകം നാടകോത്സവം സമാപിച്ചു.

റഷീദ് എരുമപെട്ടി.

എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം നാടകോത്സവം സമാപിച്ചു.
വേലൂര്‍ ഇഫ് ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസങ്ങളിലാണ് നാടകോത്സവം സംഘടിപ്പിച്ചത്.

നാടകോത്സവത്തോടനുബന്ധിച്ച് ചിത്രകലാ ക്യാമ്പ് ,അഭിനയ പരിശീലന കളരി, നമ്പീശന്‍ മാസ്റ്റര്‍ അനുസ്മരണം, തുപ്പേട്ടന്‍ അനുസ്മരണം എന്നിവ നടന്നു.

നാടകപ്രേമികളെ ഹരം കൊള്ളിച്ച് 8 നാടകങ്ങളും അരങ്ങേറി. സമാപന സമ്മേളനം പ്രശസ്ത നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രഥമ ഗ്രാമകം പുരസ്‌ക്കാരം ഇ.ടി.വര്‍ഗീസിന് സമര്‍പ്പിച്ചു.
പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.വി.വിശ്വംഭരന്‍ അധ്യക്ഷനായി.നാട്ടക് ജില്ലാ സെക്രട്ടറി രാജേഷ് നാവത്ത് മുഖ്യാതിഥിയായി.
കെ.വി ഫ്രാന്‍സിസ്, ഇ.എം.വിനീത്, കെ.കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: