Your SEO optimized title

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയെ പരിചയപെടുത്തി ഒരു ദിനം.

തൃശൂര്‍ : കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥികള്‍ക്ക് റെയില്‍വേയെ പരിചയപെടുത്തി പഠനം.

ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സവിശേഷതകളെ പറ്റിയും യാത്രക്കാര്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങളെ പറ്റിയുംപരിചയപെടുത്തുന്നതിനായി നടത്തിയ ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി .

കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എട്ടാം സെമസ്റ്റര്‍ ഇലക്ട്ടീവ് പേപ്പറായ ടോട്ടല്‍ ക്വാലിറ്റി മാനേജ്‌മെന്റിന്റെ ഭാഗമായി കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ക്ലാസ്സ് സംഘടിപ്പിച്ചത് .
ദക്ഷിണ റെയില്‍വേ തൃശൂര്‍ ചീഫ് കോമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ പ്രസൂണ്‍ എസ് കുമാര്‍ ക്ലാസ്സ് നയിച്ചു.

യാത്രക്കാര്‍ക്ക് ഏതൊക്കെ രീതിയില്‍ മികച്ച ഗുണനിലവാരമുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തുന്നു ഏന്നതിനെ കുറിച്ചും ക്ലാസ്സില്‍ പ്രതിപാദിച്ചു .
ഇന്ത്യന്‍ റെയില്‍വേ യുടെ വിവിധ സേവനങ്ങള്‍ പഠന വിഷയമാക്കിയതോടെ തങ്ങളുടെ വിഷയത്തെ പറ്റി കൂടുതല്‍ അറിവ് ലഭിച്ചു എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു .
പ്രിന്‍സിപ്പാള്‍ ഡോ സി ബി സജി,മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ എന്‍ രാമചന്ദ്രന്‍ ,
അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ രാമദാസ് ,അരുണ്‍ ലോഹിദാക്ഷന്‍ ,രാഹുല്‍ വി ആര്‍ ,പ്രശാന്ത് എ ബി എന്നിവര്‍ നേതൃത്വം നല്‍കി .

Leave a Reply

%d bloggers like this: