Your SEO optimized title

ദാഹ ജലം തരാതെ വോട്ടില്ല. ചേറ്റുവയിൽ അറുപതോളം കുടുംബങ്ങളുടെ പ്രതിഷേധം

ചാവക്കാട്: കുടിവെള്ളം ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് ചേറ്റുവ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 16-ആം വാർഡ് ചിപ്ലിമാടിൽ അറപതോളം കുടുംബങ്ങൾ കുത്തിയിരിപ്പ് സമരത്തിൽ
പൊതു ടാപ്പിൽ വെള്ളം വരാത്തത് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടും അനക്കമില്ലെന്നാണ് ഇവരുടെ ആക്ഷേപം.
അധികൃതരുടെ അവഗണനയിൽ പ്രേതിഷേധിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചു ഒരു രാഷ്ട്രിയ പാർട്ടികളും ചിപ്‌ളിമാട്‌ ഭാഗത്തേക്ക്‌ വരണ്ട എന്നറിയിച്ചാണ് പന്തൽ കെട്ടി അറുപതോളം കുടുംബങ്ങൾ മാറിമാറി കുത്തിയിരുന്ന് സമരം ആരംഭിച്ചത്. പ്രദേശത്തെ രൂക്ഷമായ ശുദ്ധ ലക്ഷാമം കണക്കിലെടുത്ത് രണ്ടു വർഷം മുൻപ് പതിനായിരങ്ങൾ ചെലവിട്ട് തറ കെട്ടി ജലസംഭരണി സ്ഥാപിച്ചെങ്കിലും രണ്ടോ മൂന്നോ തവണ മാത്രമേ ഇതിൽ വെള്ളം നിറച്ചിട്ടുള്ളു.

Leave a Reply

%d bloggers like this: