Your SEO optimized title

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ചു.

വനിത സി.ഇ.ഒമാരായ വി.കെ ഷൈന,
എം.വി സുനന്ദ എന്നിവര്‍ക്ക് അക്രമത്തില്‍ പരികേറ്റത്.

കണ്ണൂര്‍: വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ അക്രമിച്ചു. ഉദ്ധ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ചൂട്ടാട് ബീച്ചിനടുത്തുള്ള കബീര്‍ എന്നയാളുടെ വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ
പാപ്പിനിശ്ശേരി റെയ്ഞ്ചിലെ എക്‌സൈസിലെ വനിത സി.ഇ.ഒമാരായ വി.കെ ഷൈന,
എം.വി സുനന്ദ എന്നിവര്‍ക്ക് അക്രമത്തില്‍ പരികേറ്റത്.

പരിശോധക്ക് എത്തിയ സംഘത്തെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് അക്രമിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പഴയങ്ങാടി പോലിസ് കബീറിന്റെ മക്കളായ മൊട്ടോമ്പ്രത്തെ കെ.റഫീഖ് (32), നിഷാം (26) മകളുടെ ഭര്‍ത്താവ് പുതിയങ്ങാടിയിലെ ശരത് ലാല്‍ ഏലിയാസ് എന്ന മുഹമ്മദ് ഷരീഫ് (28) എന്നിവരെ അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാര്‍, അസി. ഇന്‍സ്‌പെക്ട്ര്‍ എം സുധാകരന്‍, സി.ഇ.ഒ.മാരായ വി.ഗോവിന്ദന്‍, എം രാജീവന്‍, വി.നിഷാദ്, കെ.സനീപ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

%d bloggers like this: