Your SEO optimized title

ഇടതു പക്ഷം ഇരുട്ടില്‍ തപ്പുന്നു;സിദ്ദീഖലി രാങ്ങാട്ടൂര്‍

അണ്ടത്തോട്: ഫാഷിസ്റ്റ് ഭീഷണി ഭയാനകമായി രാജ്യത്തെ തുറിച്ചു നോക്കുമ്പോഴും ദേശീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന സി.പി.എം വ്യക്തമായ നയങ്ങളില്ലാതെ ഇരുട്ടില്‍ തപ്പുകയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് സിദ്ദീഖലി രാങ്ങാട്ടൂര്‍.

കേരളത്തില്‍ ശക്തമായ കോണ്‍ഗ്രസ്സ് നയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ തമിഴ്നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പടം വെച്ച് വോട്ട് പിടിക്കുന്നത് അതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂര്‍ ലോകസഭാ മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി ടി. എന്‍ പ്രതാപന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ്. ഗുരുവായൂര്‍ മണ്ഡലം ചെയര്‍മാന്‍ ജലീല്‍ വലിയകത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ. കെ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി എ.എം. അലാവുദ്ദീന്‍, യൂത്ത് കോൺഗ്രസ് കെ.കെ. ഷിബു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍. ആര്‍ ഗഫൂര്‍, എ.വൈ. കുഞ്ഞി മൊയ്തു, കെ.എച്ച്. ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: