Your SEO optimized title

പട്ടികജാതി കുടുംബത്തിന് പഞ്ചായത്തധികൃതര്‍ കുടിവെള്ളം നിഷേധിച്ചതായി പരാതി.

കുടിവെള്ളത്തിനായി നാലുവര്‍ഷമായി ഓരോ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബം.

പുതുക്കാട് : പഴവള്ളം ആദിവാസി കോളനിയിലെ പട്ടികജാതി കുടുംബത്തിന് പുത്തൂര്‍ പഞ്ചായത്തധികൃതര്‍ കുടിവെള്ളം നിഷേധിച്ചു.
ഇത് സംമ്പന്ധിച്ചുണ്ടായ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ട്രര്‍ നിര്‍ദേശം നല്‍കിയെങ്കിലും പഞ്ചായത്ത് ഇത് അവഗണിച്ചു.

പഴവള്ളം ആദിവാസി കോളനിയിലെ താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പള്ളത്തേരി ബിന്ദുവിന്റെ കുടുംബത്തിനാണ് കുടിവെള്ളം നിഷേധിക്കപ്പെട്ടത്.
സംഭവം സംമ്പന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ പുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഉത്തരവ് ലഭിച്ച് രണ്ടുമാസം പിന്നിട്ടിട്ടും പഞ്ചായത്ത് മറപടി നല്‍കിയില്ലെന്നാണ് വിവരം.

വീടിന് മുന്‍പിലൂടെ പോകുന്ന കോളനിയിലെ ആദിവാസി ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒരു കണക്ഷന്‍ നല്‍കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം.
ഇതിനായി നാലുവര്‍ഷമായി ഓരോ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ കുടുംബം.
മുഖ്യമന്ത്രി, വകുപ്പുതല മന്ത്രി, പഞ്ചായത്ത് എന്നിവര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നാണ് ഇവര്‍ പറയുന്നത്.
മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ആദിവാസി കോളനിക്കാര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് മറ്റ് വിഭാഗങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിയില്ലെന്നാണ് പദ്ധതി ഗുണഭോക്തൃ കമ്മിറ്റി പറയുന്നത്.
എന്നാല്‍ കോളനിയില്‍ താമസിക്കുന്ന ഇതരവിഭാഗത്തില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് കുടിവെള്ളം നല്‍കുന്നുണ്ടെന്നും തങ്ങളെ മാത്രം അകറ്റി നിര്‍ത്തുകയുമാണെന്നാണ് ഇവരുടെ ആക്ഷേപം.
സ്വന്തമായി കിണര്‍ ഇല്ലാത്ത ഈ കുടുംബം രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടതോടെ, ദൂരെ നിന്നാണ് വെള്ളം തലച്ചുമടായി എത്തിക്കുന്നത്.
കോളനിയിലെ ഗുണഭോക്തൃസമിതി തീരുമാനമെടുത്താല്‍ തീരുന്ന പ്രശ്നത്തില്‍ അവരും ഈ കുടുംബത്തെ ഒറ്റപ്പെടുത്തുകയാണെന്നാണ് ആരോപണം.

Leave a Reply

%d bloggers like this: