Your SEO optimized title

വയനാട പഴയ വയനാടല്ല. കൊടിയേരി.

പഴശ്ശിയുടെ മണ്ണ് പോരാളികളെ സ്വീകരിക്കുന്ന മണ്ണാണ്. അല്ലാതെ അമേഠിയില്‍ നിന്നും ഭയന്നൊളിച്ചോടിവന്നവര്‍ക്കുള്ള അഭയസ്ഥാനമല്ല.

കുന്നംകുളം: രാഹുല്‍ ഗാന്ധിയെ വയാനാട് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് എടത്ത തീരുമാനം പിന്നീട് ദുഖിക്കേണ്ടി വരുമെന്ന് സി പി എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ആലത്തൂര്‍ മണ്ഡലം ലോകസഭ ഇടത് സ്ഥാനാര്‍ത്ഥി ഡോ. പി കെ ബിജുവന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടന്ന മുനിസിപ്പല്‍ തല റാലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വയാനാട് പഴയ വയനാടല്ല. അത് തിരഞ്ഞെടുപ്പ് കഴിയമ്പോള്‍ കോണ്‍ഗ്രസ്സിന് തിരിച്ചറിയും.
കേരളത്തില്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി ബി ജെ പി സഖ്യമുണ്ടാക്കിയെന്നും,
ഇതിന് പകരമായി രണ്ട് സീറ്റുകളില്‍ തിരിച്ച് സഹായിക്കുമെന്നുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്ത് ശശി തരൂരിനൊപ്പമുള്ളവരെ ബി ജെ പി പ്രചരണത്തില്‍ കാണുന്നതെന്നും അദ്ധേഹം പറഞ്ഞു.

രാഹുലിന്റ വരവ് കൊണ്ട് കേരളത്തില്‍ ഒരു തരംഗവും ഉണ്ടാകില്ല. അങ്ങിനെ തരംഗമുണ്ടാക്കാനാകുമെങ്കിലും അത് അമേഠിയില്‍ കാണേണ്ടതാണെന്നും കൊടിയേരി പറഞ്ഞു.

പഴശ്ശിയുടെ മണ്ണ് പോരാളികളെ സ്വീകരിക്കുന്ന മണ്ണാണ്.
അല്ലാതെ അമേഠിയില്‍ നിന്നും ഭയന്നൊളിച്ചോടിവന്നവര്‍ക്കുള്ള അഭയസ്ഥാനമല്ല. അത് രാഹുലിനെ വിളിച്ചുവരുത്തിയവര്‍ക്ക് പിന്നീട് മനസ്സിലാകും.

ലോകസഭയില്‍ ജനകീയ ശബ്ദമുയര്‍ത്തിപിടിക്കാന്‍ ഇടതു നയങ്ങള്‍ക്കേ കഴിയൂ എന്നതിനാലാണ് ഇടതു പക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം എന്നാവശ്യപെടുന്നത്.
2004 ല്‍ 18 എം പി മാരെ നല്‍കി കേരളത്തിന് അത് ബോധ്യമുണ്ട് അത് ഇത്തവണ അത് 19 സീറ്റായി ഉയരുമെന്നും കൊടിയേരി പറഞ്ഞു.
എല്‍ ഡി എഫ് മണ്ഡലം പ്രസിഡണ്ട് കെ ടി ഷാജന്‍ അധ്യക്ഷനായി.മന്ത്രി എ സി മൊയ്തീന്‍,
എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജന്‍,
ആര്‍ സി പി ജില്ലാ സെക്രട്ടറി ദിപിന്‍ തെക്കേപുറം, മുഹമ്മദ് (ഐ എന്‍ എല്‍ ) കെ വി മാത്യു (കോണ്‍.എസ്)

സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി, ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, സീത രവീന്ദ്രന്‍ സെക്രട്ടറി ടി കെ വാസു എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: