14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിം, 55 കാരന്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഐസ് ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് 14 കാരിയെവീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍
ശ്രീകണ്ഠാപുരം ചെമ്പെന്തൊട്ടി സ്വദേശി പനയാറവിള വീട്ടില്‍ മണി എന്ന സോമന്‍ (55)നെയാണ് ശ്രീകണ്ഠാപുരം പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചാം തിയ്യതി വൈകുന്നേരമായിരുന്നു സംഭവം.
പെണ്‍കുട്ടിയുമായി വീട്ടില്‍ എത്തിയ പ്രതി വാതില്‍ അടച്ച് പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.


രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞു.
തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

Leave a Reply

%d bloggers like this: