ലൈഗീക പീഡനം നടത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. സീരിയല്‍ താരം പരാതി നല്‍കി.

61 കാരിയായ താരമാണ് ഇത് പീഡനത്തിനിരയായത്.

കായംകുളം: ലൈംഗികമായി പീഡിപ്പിച്ച് അനുവാദമില്ലാതെ വീഡിയോ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് കാട്ടി സീരിയല്‍ നടിയുടെ പരാതി.

കായംകുളം പോലീസിനാണ് പ്രമുഖ സീരിയല്‍ നടി പരാതി നല്‍കിയത്.
എറണാകുളം സ്വദേശിയായ സിയ (37) എന്ന യുവാവാണ് തന്നെ പീഡിപ്പിച്ചതെന്നും അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ട ശേഷം സ്മാര്‍ട് ഫോണ്‍ വാങ്ങിനല്‍കിയിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്ന് ഫോണ്‍ ചെയ്തു വശീകരിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുമെന്നാണ് നടിയുടെ പരാതി.

തോട്ടപ്പള്ളിയിലെ ഹോട്ടലില്‍ വെച്ചും കായംകുളത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയും തന്നെ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചെന്നും നടിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

%d bloggers like this: