Your SEO optimized title

പെരിയ ഇരട്ടക്കൊലപാതകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.


കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കൊലപാതകത്തില്‍ സി.പി.എം ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നും വി.പി.പി മുസ്തഫ നടത്തിയത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
സിപിഎമ്മിന്റെ എച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറി പീതാംബരനും അദ്ദേഹത്തിന്റെ അനുയായികളും നടത്തിയ കൊലപാതകമാണിത്.
ഇതില്‍ സിപിഎം നേതൃത്വത്തിന് പങ്കില്ല.

2018ല്‍ കാസര്‍കോഡ് പീപ്പിള്‍സ് കോളജില്‍ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷമുണ്ടായിരുന്നു.
ഇത് പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പീതാംബരന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു.
ശരത്ലാല്‍ ആയിരുന്നു ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്.

ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ഹരജിക്കാരുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനും സര്‍ക്കാര്‍ റിപോര്‍ട്ടില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Leave a Reply

%d bloggers like this: