ചേറ്റുവയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച്ച.

ചാവക്കാട്: കരുവന്നൂർ പദ്ധതിയിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയിലേറെയായിട്ടും പരിഹാരമായില്ല.
ചേറ്റുവ എം.ഇ.എസ് സെന്ററിൽ, പരീക്കുട്ടി റോഡിലാണ് വെള്ളം പാഴാകുന്നത്.
ഒന്നരമാസത്തിനുള്ളിൽ ഒരുമനയൂർ, മമ്മിയൂർ, ചേറ്റുവ, മേഖലയിൽ 12ഓളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിലുള്ള അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Leave a Reply

%d bloggers like this: