Your SEO optimized title

സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് ബി.ജെ പിയെ സഹായിക്കൽ രമേശ് ചെന്നിത്തല.


ചാവക്കാട്: സി.പി.എമ്മിന് വോട്ട് ചെയ്യുന്നത് ബി.ജെ പിയെ സഹായിക്കലാണെന്നും,
പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എങ്ങണ്ടിയൂരിൽ യു.ഡി.എഫ് സ്ഥാനാത്ഥി ടി.എൻ പ്രതാപന്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ബഹുസ്വരത തകർത്തവരെ താഴെയിറക്കാനാണ് ഈ തെരഞ്ഞെടുപ്പെന്നും, രാജ്യത്തിന്റെ മതേതരത്വം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മോഡിയുടെ ഭാഷ കടമെടുത്താണ് പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരെ സംസാരിക്കുന്നത്.
ദേശാഭിമാനിയും, ജന്മഭൂമിയും ഒരേ ഭാഷയിലാണ് മുഖപ്രസംഗമെഴുതുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ആർ.എം.സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, നേതാക്കളായ ജോസ് വള്ളൂർ, സി.എച്ച്. റഷീദ്, സി.ഐ സെബാസ്റ്റ്യൻ, കെ.എ.ഹാറൂൺ റഷീദ്, ഉണ്ണികൃഷ്ണൻ കാര്യാട്ട്, യു.കെ.പീതാംമ്പരൻ, മനോജ് തച്ചപ്പുള്ളി, ഇർഷാദ് കെ.ചേറ്റുവ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് അഫ്സൽ, കെ.നവാസ്, സി.എ ഗോപപ്രതാപൻ, ജലീൽ വലിയകത്ത്, പി.എം റാഫി എന്നിവർ സംസാരിച്ചു.

Leave a Reply

%d bloggers like this: