Your SEO optimized title

താരപരിവേഷമില്ലാതെ സുരേഷ് ഗോപിയുടെ പര്യടനം

പുന്നയൂര്‍ക്കുളം: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വടക്കേക്കാട് ,പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

വടക്കേക്കാട്, അഞ്ഞൂര്‍, കൗക്കാനപ്പെട്ടി,പുന്നയൂര്‍, കുഴിങ്ങര, പെരിയമ്പലം,ആല്‍ത്തറ എന്നിവടങ്ങളിലാണ് പര്യടനംനടത്തിയത്.

അഞ്ഞൂരില്‍ നല്‍കിയ സ്വീകരണത്തില്‍ അമ്മമാരും കുട്ടികളും
അടക്കം നിരവധി പേര്‍ താരത്തെ കാണാന്‍ എത്തിയിരുന്നു. പോകുന്നവഴിയിലെല്ലാം താര പരി വേഷമില്ലാതെ എല്ലാവരേടും കുശലം അന്വേഷിച്ചു, കൈകൊടുത്തുമാണ് സ്ഥാനാര്‍ത്ഥി കടന്നു പോയത്.



ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമേഷ് ,
യുവമോര്‍ച്ച ഭാരവാഹിളായ സബീഷ് അഞ്ഞൂര്‍, സുഭാഷ് വെങ്കളത്ത്, വിചാര കേന്ദ്രം അദ്ധ്യക്ഷന്‍ മാധവന്‍ നമ്പൂതിരി,
ബൂത്ത് പ്രസിഡണ്ട് മാര്‍ തുടങ്ങിയവര്‍ പൊന്നാട അണിയിച്ചു.യോഗത്തില്‍ എ ബി വി പി സംസ്ഥാന പ്രസിഡണ്ട് പ്രിന്റുമഹാദേവ്, തപസ്യ ജില്ലാ സെക്രട്ടറി എം ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍ അനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ പി.എം ഗോപിനാഥ്,ദയാനന്ദന്‍മാമ്പുള്ളി,
അനീഷ് ഇയ്യാല്‍, ഷാജി വരവൂര്‍, വേണു, സുധീര്‍ ചെറായി, കെ എസ് സുന്ദരന്‍, സി എസ് രാജീവ്
എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പം എത്തിയിരുന്നു.

Leave a Reply

%d bloggers like this: