വൈദ്ധ്യുതിയും വെള്ളവുമില്ല. നഗരം ദുരിതത്തില്‍

തൃശൂര്‍: നഗരത്തില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ജനം ദുരിതത്തില്‍.

തൃശൂര്‍ ജനറല്‍ ആശുപത്രി പരിസരത്ത് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ കേബിള്‍ സ്ഥാപിക്കുന്നതിനിടെ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ തകര്‍ന്നതാണ് പഴയ മുന്‍സിപ്പല്‍ പരിധിയില്‍ കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമായത്.

നഗരത്തില്‍ നിന്ന് പറവട്ടാനി മേഖലയിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്.
വിദേശ നിര്‍മ്മിത പൈപ്പ് ആയതിനാല്‍ അറ്റകുറ്റപണി പണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ് കിട്ടാനില്ലെന്നതാണ് പ്രവര്‍ത്തി നീണ്ടുപോകാന്‍ കാരണമായി പറയുന്നത്.

ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പൈപ്പ് മോഡല്‍ ഉണ്ടാക്കി താല്‍കാലികമായി പമ്പിങ്ങ് പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം.
അതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ കീഴിലുള്ള പൂത്തോള്‍, ബിനി, വിവേകോദയം,
ജൂബിലി മിഷന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ഫീഡറുകളില്‍ ഒരേ സമയം അറ്റകുറ്റപണി നടക്കുന്നതിനാല്‍ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു.

Leave a Reply

%d bloggers like this: