Your SEO optimized title

വാഹന നികുതിവീഴ്ച;കുടിശിക തീര്‍പ്പാക്കാന്‍ അവസരം

ഗുരുവായൂർ : വാഹന നികുതി 2019 മാർച്ച് 31വരെ അഞ്ചു വർഷമോ അതിൽ കൂടുതലോ വീഴ്ച വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കലിലൂടെ കുടിശിക അടയക്കാൻ ഗുരുവായൂർ സബ് ആർ.ടി.ഓഫീസിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതായി സബ് ആർ.ടി.ഒ എം.പി.ദിനേഷ്ബാബു അറിയിച്ചു.

സ്വകാര്യ വാഹനങ്ങൾക്ക് നികുതി കുടിശികയും അധികനികുതുയും പലിശയും ഉൾപ്പെടെയുള്ള തുകയുടെ 30ശതമാനവും പൊതു വാഹനങ്ങൾക്ക് 20ശതമാനവും അടച്ച്
നിയമ നടപടി ഒഴിവാക്കി രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാം.
നിലവിൽ വാഹനം ഇല്ലാത്തവർക്ക് ഉടമകളോ അനന്തരാവകാശികളോ 100 രൂപ മുദ്രപത്രത്തിൽ അപേക്ഷ നൽകി നികുതി അടച്ച് റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാം.

ജപ്തി റിക്കവറി നേരിടുന്നവർ അഞ്ചുവർഷത്തിലധികം നികുതി കുടിശിക ഉണ്ടെങ്കിൽ 80ശതമാനം നികുതി സൗജന്യം ഒഴിച്ച് ബാക്കി തുക റവന്യു വകുപ്പിൽ സർവ്വീസ് ചാർജ് അടച്ചാൽ മതി.കൈമാറിയ വാഹനം എവിടെയുണ്ടെന്ന് അറിയാത്തവർ നികുതി കുടിശികക്ക് നോട്ടീസ് ലഭിച്ചവർ,
ആർ.സി.ബുക്ക് സറണ്ടർ ചെയ്യാതെ വാഹനം പൊളിച്ചു കളഞ്ഞവർ അസൽ ആർ.സി.ബുക്ക് ഇല്ലാത്തതിനാൽ ആർ.സി.റദ്ദാക്കാൻ കഴിയാത്തവർ,
ക്ഷേമനിധി കുടിശ്ശിക ഉള്ളവർ,ഉടമ മരിച്ച് മരണാനന്തര കൈമാറ്റം നടത്താൻ കഴിയാത്തവർ,
പെർമിറ്റ് റദ്ദ് ചെയത് കാർ നരക്കിൽ നികുതി ഒടുക്കിയിരുന്ന ബസുടമകൾ,വാങ്ങിയ ആൾ പേർ മാറ്റി എടുക്കാത്തതിനാൽ നികുതി കുടിശിക ബാധ്യതയുള്ളവർ,
ജി ഫോം നൽകാത്തവർ എന്നിവർക്ക് ഒറ്റത്തവണ തീർപ്പക്കൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Leave a Reply

%d bloggers like this: