Your SEO optimized title

വോട്ട് ചെയ്യാന്‍ ശമ്പളത്തോടെയുള്ള അവധി. സ്വകാര്യ ജീവനക്കാര്‍ക്കും.

ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

കൊച്ചി: വോട്ട് ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഏപ്രില്‍ 23ന് ശമ്പളത്തോടെ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശം.

ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്.
സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്‍ അറിയിച്ചു.

Leave a Reply

%d bloggers like this: