Your SEO optimized title

ചക്കംകണ്ടം മാലിന്യ പ്രശ്‌ന പരിഹരത്തിന് മുന്തിയ പരിഗണന ടി.എന്‍. പ്രതാപന്‍.

ചാവക്കാട്: തിതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ചക്കംകണ്ടം മാലിന്യ പ്രശ്‌ന പരിഹരത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍.

തെക്കന്‍ പാലയൂരില്‍ സംഘടിപ്പിച്ച പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ വിഷയം ഉയര്‍ത്തി നാട്ടുകാര്‍ പൗരാവകാശ വേദിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമര പരിപാടികളില്‍ പലപ്പോഴും പങ്കെടുത്തിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാനും പരിഹാരം കാണാനും പരമാവധി ശ്രമം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ഗുരുവായൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ. ഗോപ പ്രതാപന്‍, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രന്‍,

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ്, ജലീല്‍ വലിയകത്ത്,
നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ലത്തീഫ് പാലയൂര്‍, കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് പാലയൂര്‍, നവാസ് തെക്കുമ്പുറം,
രസ്തഗീര്‍ മാറിയേക്കല്‍, സി.എം. ജനീഷ്, ആരിഫ നാസര്‍,പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം, ഫിറോസ് പി.തൈപ്പറമ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Leave a Reply

%d bloggers like this: