Your SEO optimized title

ചൂണ്ടലില്‍ മിനി കണ്ടയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

കുന്നംകുളം:ചൂണ്ടലില്‍ മിനി കണ്ടയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.
കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാവിലെ ചൂണ്ടല്‍ ഐസ് പ്ലാന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം.
തൃശൂര്‍ ദിശയിലേക്ക് പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നെത്തിയ മിനി കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.
കുന്നംകുളത്ത് നിന്ന് പോലീസ് എത്തിയ ശേഷമാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. റോഡിന്റെ വീതി കുറവാണ് മേഖലയിലെ അപകടങ്ങള്‍ക്ക് കാരണമാകുന്നത

Leave a Reply

%d bloggers like this: