Your SEO optimized title

പാര്‍ട്ടി പ്രവര്‍ത്തകന്റെ കുഞ്ഞിന് പേരിടലും ചരടുകെട്ടും നടത്തി സുരേഷ് ഗോപി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ചടങ്ങ്

ഗുരുവായൂരില്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ്ഗോപി പാര്‍ട്ടി പ്രവര്‍ത്തകന്റെ കുഞ്ഞിന് പേരിടലും ചരടുകെട്ടും നടത്തി.

കളമശ്ശേരിയില്‍ താമസിക്കുന്ന കൊട്ടാരക്കര കട്ടയില്‍ കിഴങ്ങുവിള മേലേതില്‍ സുകേഷിന്റെയും കുന്നംകുളം ചെറുവത്താനി തലപ്പിള്ളി രേഷ്മയുടെയും കുഞ്ഞിനാണ് സുരേഷ് ഗോപി പേരിട്ട് ചരടുകെട്ടികൊടുത്തത്.
തുറന്ന ജീപ്പില്‍ പടിഞ്ഞാറെനടയിലെ സ്വീകരണ സ്ഥലത്തെത്തിയപ്പോഴായിരുന്നു പേരിടല്‍ ചടങ്ങ്.
സ്വീകരണ സ്ഥലത്തു കാത്തുനിന്ന ദമ്പതികളുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ എടുത്ത് സുരേഷ് ഗോപി മടിയിലിരുത്തി ചെവിയില്‍ മൂന്നുപ്രാവശ്യം പേര് വിളിച്ചു.

പിന്നീട് ചരടുകെട്ടി കുഞ്ഞിന് മുത്തം നല്‍കി.
അനശ്വര എന്നാണ് 90ദിവസം പ്രായമായ കുഞ്ഞിന് സുരേഷ് ഗോപി നല്‍കിയ പേര്.
ആദ്യ മാസം കുഞ്ഞിന് പേരിടാനും ചരടു കെട്ടാനും കഴിയാതിരുന്നതിനാല്‍ 90 തികയുന്ന ദിവസം പേരിടണമെന്ന് മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു.

സുകേഷിന്റെ ഇഷ്ട നടനും നേതാവുമായ സുരേഷ്ഗോപിയെ കൊണ്ടു ചടങ്ങ് ചെയ്യിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി നേതാക്കളെ ബന്ധപ്പെട്ടപ്പോള്‍ തൃശൂരിലെ പാര്‍ട്ടി ഓഫീസിലെത്താന്‍ പറഞ്ഞു.

ഗുരുവായൂരിലായിരുന്നു പര്യടനം എന്നറിഞ്ഞതോടെ ഇവര്‍ പിന്നീട് ഗുരുവായൂരിലെത്തുകയായിരുന്നു.
സുരേഷ് ഗോപിയെ കൊണ്ട് ക്ഷേത്രസന്നിധിയില്‍ വച്ച് കുഞ്ഞിന് പേരിടാനായതിന്റെ സന്തോഷത്തിലാണ് സുകേഷും രേഷ്മയും മടങ്ങിയത്.

Leave a Reply

%d bloggers like this: