Your SEO optimized title

നഗരസഭ സെക്രട്ടറി കലിച്ചു. അമ്മമാരുടെ പഠനം മുടങ്ങി.

അടുപ്പൂട്ടി ഉദയഗിരി അംഗനവാടിയില്‍ നടന്നു വന്നിരുന്ന സാക്ഷരതാ ക്ലാസ്സ് നിര്‍ത്തിവെപ്പിച്ചു.

കുന്നംകുളം: അടുപ്പൂട്ടി ഉദയഗിരി അംഗനവാടിയില്‍ നടന്നു വന്നിരുന്ന സാക്ഷരതാ ക്ലാസ്സ് നിര്‍ത്തിവെപ്പിച്ചു.
നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ആയിരം ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന അക്ഷര സാഗരം പദ്ധതി നിര്‍ത്തിവെപ്പിച്ചത്.
ഉദയഗിരി എസ് സി കോളനിയിലെ 10 അമ്മമാര്‍ക്കായാണ് അംഗനവാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സാക്ഷരതാ പഠന ക്ലാസ്സ് ആരംഭിച്ചത്.
അംഗന വാടിയില്‍ ക്ലാസ്സ് ആരംഭിക്കാന്‍ സെക്രട്ടറി, ഐ സി ഡി എസ് ചെയര്‍പഴ്സന്‍.
അംഗനവാടി ചെയര്‍മാന്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കിയാണ് പഠനം ആരംഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ദിവസം ക്ലാസ്സ് നടത്താന്‍ അനുമതി നിഷേധിച്ച് അംഗനവാടിപൂട്ടിയിട്ടു. സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകരാമാണ് അംഗനവാടി പൂട്ടിയിട്ടെതെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്.
ഇതോടെ അംഗന വാടിക്ക് പുറത്തെ റോഡിലാണ് കഴിഞ്ഞ ദിവസം ക്ലാസ്സ് നടന്നത്.


ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സെക്രട്ടറിക്ക് നാണക്കേടുണ്ടായി എന്ന് കാട്ടിയാണ് സാക്ഷരതാ പരിപാടി തന്നെ നിര്‍ത്തിവെപ്പിച്ചത്.
അംഗനവാടിയിലോ പരിസരത്തോ കൂട്ടം കൂടിയിരുന്ന് പഠനം നടത്താന്‍ പാടില്ലെന്നാണ് സെക്രട്ടറി ഇന്നലെ
നല്‍കിയ നിര്‍ദ്ദേശം, അംഗനവാടി ജീനക്കാരോടും, സാക്ഷരതാ അധ്യാപികയോടും കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് പഠനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
അമ്മമാരുടെ പഠനം മുടക്കിയത് സംമ്പന്ധിച്ച അറിഞ്ഞിട്ടില്ലെന്നാണ് ചെയര്‍പഴ്സനും വൈസ് ചെയര്‍മാനും പറയുന്നത്.


അടുപൂട്ടിയിലെ അമ്മമാര്‍ അക്ഷരം പഠിക്കുന്നതിന് നഗരസഭ സെക്രട്ടറി എന്തിനാണ് ഭയപെടുന്നതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ ചോദിക്കുന്നത്. അടുത്ത രണ്ട് ദിവസം നഗരസഭ അവധി ആയതിനാല്‍ തിങ്കളാഴ്ച പ്രതിഷേധമൊരുക്കാനും തീരുമാനിച്ചിതായി കൗണ്‍സിലര് ഷാജി ആലിക്കല്‍ പറഞ്ഞു.

Leave a Reply

%d bloggers like this: