Your SEO optimized title

മോഷ്ടിച്ച ബൈക്കുമായി നാടുകാണാനിറങ്ങി. പൊലീസ് പിടിയിലായി.

കഞ്ചാവു കേസിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി ചാവക്കാട് പിടിയില്‍.

ചാവക്കാട്: കഞ്ചാവു കേസിലെ പ്രതിയെ എറണാകുളത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടികൂടി.
എടക്കഴിയൂര്‍ കിഴക്കേത്തറ ഷറഫുദ്ദീന്‍ എന്ന ഷറഫുവിനേയാണ് (30) ചാവക്കാട് എസ്.ഐ. ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റുചെയ്തത്.
പ്രദേശത്ത് നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്.
ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരുങ്ങുന്നത് കണ്ടതോടെയാണ് സംശയം തോന്നി കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്.


എറണാകുളത്തു നിന്ന് മോഷ്ടിച്ച ബൈക്കാണെന്നും തിരുവനന്തപുരം സ്വദേശിയാണ് ഉടമയെന്നും പൊലീസ് അറിയിച്ചു.
നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ഇയാള്‍ 11 കിലോ കഞ്ചാവുമായാണ് തൃശ്ശൂരില്‍ നിന്ന് ഏറ്റവും ഒടുവില്‍ പിടിയിലായത്.
ഒരു മാസം മുമ്പാണ് ഈ കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്.

Leave a Reply

%d bloggers like this: