Your SEO optimized title

പറവകള്‍ക്കൊരു സ്‌നേഹ തണ്ണീരുമായി കോണ്‍കോഡിലെ കുട്ടികള്‍.


അവധിക്കാല ക്യാമ്പിലെ വിദ്യാര്‍ഥികളുടെ മനസ്സില്‍ ഉടലെടുത്ത മആശയമാണ് പദ്ധതി

കുന്നംകുളം:ചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അവധിക്കാല ക്യാമ്പിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ ”പറവകള്‍ക്കൊരു സ്‌നേഹ തണ്ണീര്‍” ഒരുക്കി.
സ്‌കൂള്‍ മാനേജര്‍ ആര്‍. എം. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്ന അവധിക്കാല ക്യാമ്പിലെ വിദ്യാര്‍ഥികളുടെ മനസ്സില്‍ ഉടലെടുത്ത മആശയമാണ് പദ്ധതി. വേനല്‍ കനത്തതോടെ പക്ഷികള്‍ ദാഹ ജലം ലഭിക്കാതെ ചത്തു വീഴുന്ന ദൈന്യം ദിന കാഴ്ചകളും,
ദാഹ ജലത്തിനു വേണ്ടി അലയുന്ന കാഴ്ചകളുമാണ് ഇവരുടെ മനസ്സില്‍ ഈ ആശയം ഉടലെടുക്കാന്‍ കാരണമായത്.
വേനലിന്റെ കാഠിന്യം കൂടിവരുന്ന ഈ സമയത്ത് ഇവരുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്കും മാതൃകയായി.


പ്രിന്‍സിപ്പാള്‍ ബീന ഉണ്ണി, അക്കാദമിക് കോര്‍ഡിനേറ്റര്‍ ഇന്ദിര വര്‍മ്മ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രവീന്ദ്രന്‍ , സ്റ്റാഫ് സെക്രട്ടറി എ.വി. ഗഫൂര്‍, അവധിക്കാല ക്യാമ്പിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: