Your SEO optimized title

കെട്ടിടത്തിലെ തീപിടുത്തം ആളുകളെ അറിയിച്ച് രക്ഷകനായ നായ അതേ തീയില്‍ വെന്തു മരിച്ചു.

രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ രക്ഷപെടുത്താന്‍ ആരും ശ്രമിച്ചില്ല.

ബാന്ദ: ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ജനവാസമേഖയിലെ ഇലക്ട്രോണിക്സ് ഫര്‍ണിച്ചര്‍ ഷോറൂമിലാണ് കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായത്‌.
ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഉണ്ടായ തീപ്പിടിത്തം മറ്റ് നിലകളിലേക്ക് പടരുന്നതിന് മുന്‍പായി നായകുരച്ച് മുന്നറിയിപ്പ് നല്‍കി.
ഇതോടെ നിരവധിപ്പേരാണ് രക്ഷപെട്ടത്.
നാല് നിലകകളുള്ള കെട്ടിടത്തിന്‍ താഴത്തെ നിലയില്‍ സ്ഥാപനങ്ങളും മുകളില്‍ ഫ്ളാറ്റുകളുമാണ്.
തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ച് കെട്ടിടത്തിലെ താമസക്കാരുടെ ശ്രദ്ധ ആകര്‍ഷിച്ചു.
നായയുടെ നിര്‍ത്താതെയുള്ള കരു ശ്രദ്ധിച്ച് കെട്ടിടത്തിലെ വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ രക്ഷപ്പെടാനുള്ള തിരക്കിനിടയില്‍ രക്ഷകനായ നായയെ രക്ഷപെടുത്താന്‍ ആരും ശ്രമിച്ചില്ല.
ഇതോടെ നായ തീയില്‍ വെന്ത് മരിച്ചു,

നായ കെട്ടിയിട്ടിരുന്ന സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് നായകൊല്ലപെട്ടെതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു.
ഫ്ളാറ്റുകളിലെ ഗ്യാസ് സിലണ്ടറുകളും അഗ്‌നിബാധയെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സിലണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് നിഗമനം.

Leave a Reply

%d bloggers like this: