Your SEO optimized title

ശ്ശെടാ.ഈ വാട്ടര്‍ അതോററ്റിക്കാരെ കൊണ്ട് തോറ്റു. എവിടെ നല്ല റോഡ് കണ്ടാലും അപ്പ പൊളിക്കും.

റോഡ് പണിയുന്നു, പൊളിക്കുന്നു. വീണ്ടും പണിയുന്നു, വീണ്ടും പൊളിക്കുന്നു.

കുന്നംകുളം: നഗരത്തിലെ റിങ്ങ് റോഡ് പ്രവര്‍ത്തനം പാതി പിന്നിടുമ്പോഴേക്കും ഒരു ഭാഗത്ത് നിന്നും റോഡ് പൊളിച്ചു തുടങ്ങി.
നഗരത്തിന്റെ ഇരുപതാണ്ട് പഴക്കമുള്ള മുറവിളിയായിരുന്നു സീനിയര്‍ ഗ്രൗണ്ട് വഴിയുള്ള റോഡിന്റെ വീതികൂട്ടല്‍.
വിദ്യഭ്യാസ വകുപ്പിന്റെ കയ്യില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് റോഡ് വീതികൂട്ടുന്ന പദ്ധതി എല്ലാകാലത്തും നഗരസഭ ബജറ്റില്‍ ഇടം പിടിക്കാറുമുണ്ട്.
പക്ഷെ കുന്നംകുളത്ത് എ സി മൊയ്തീന്‍ എത്തിയതിന് ശേഷമാണ് ഈ ഫയലുകള്‍ക്ക് ജീവന്‍ വെച്ചത്.

യുദ്ധകാലടിസ്ഥാനത്തില്‍ റിങ്ങ് റോഡ് പദ്ധതി പ്രാവര്‍ത്തികമാക്കി സംസ്ഥാന ബജറ്റില്‍ 20 കേടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചത്.
നഗരത്തിലെ തിരിക്ക് കുറക്കാന്‍ നഗരം ചുറ്റി ഒരു റിങ്ങ് റോഡ്.

ഇതിനായി നഗരത്തിലെ വീതികുറഞ്ഞ റോഡുകള്‍ മുഴുവന്‍ മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യം കൈവന്നിട്ട് മാസം പിന്നിട്ടിട്ടില്ല.
കഴിഞ്ഞ മാസം റിങ്ങ് റോഡിന്റെ ആദ്യ ഘട്ടമായി സീനിയര്‍ ഗ്രൗണ്ട് റോഡും, അയ്യപ്പത്ത റോഡും നിര്‍മ്മാണം നടത്തി.
ഇതിന് പിന്നാലെ എത്തിയ വാട്ടര്‍ അതോററ്റി ജീവനക്കാര്‍ റോഡ് പൊൡും തുടങ്ങി.
പൈപ്പ് പൊട്ടിയതാണ് റോഡ് പൊളിക്കാന്‍ കാരണമായി ഇവര്‍ പറയുന്നത്.
എന്നാല്‍ കോടികള്‍ നിര്‍മ്മിച്ച് റോഡ് നിര്‍മ്മിക്കുമ്പോള്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടി കൈകൊണ്ടില്ലെന്നത് തന്നെയാണ് ആദ്യ പരാജയം.
ഒപ്പം ഇത്രമേല്‍ മികവുറ്റ രീതിയില്‍ നിര്‍മ്മിച്ച റോഡ് ഇതേ ഗുണ നിലവാരത്തില്‍ ഇനി പുനര്‍ നിര്‍മ്മിക്കില്ലെന്നതിനാല്‍ റോഡ് ഈ മഴയെത്തിയാല്‍ തകര്‍ച്ച പൂര്‍ണ്ണമാകും.

റോഡ് ഇനി എന്നാണ് നന്നാക്കുക എന്നതും വ്യക്തമല്ല.
കുന്നംകുളം കടവല്ലൂര്‍ സംസ്ഥാന പാതയിലെ പാറേമ്പാടം മേഖലയിലുള്ള ദുര്‍വിധി തന്നെ നഗര മധ്യത്തിലെ റോഡുകള്‍ക്കും സംഭവിക്കുക എന്നതാണ് സങ്കടകരം.
റോഡ് നിര്‍മ്മാണം നടക്കുന്ന സമയത്ത് അറ്റകുറ്റപണികള്‍ക്ക് മുതിരാതെ നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍ പൊളിക്കാനെത്തിയ അതോററ്റി ജീവനക്കാരെ നഗരം ശപിച്ചു കൊല്ലുകയാണ്. വടക്കാഞ്ചേരി റോഡില്‍ നിന്നും പ്രവേശിക്കുന്ന കയറ്റത്താണ് ഇപ്പോള്‍ പൊളി തുടങ്ങിയിരിക്കുന്നത്.
ഇനി ഈ റോഡില്‍ ഏതൊക്കെ ഭാഗത്ത് പോളിച്ചടക്കുമെന്നത് ഇപ്പോള്‍ പറയാനുമാകില്ല.

രിക്ക് കുറക്കാന്‍ നഗരം ചുറ്റി ഒരു റിങ്ങ് റോഡ്.

Leave a Reply

%d bloggers like this: