Your SEO optimized title

നാക്കോല ചെറായി ഭാഗങ്ങിളില്‍ ശുദ്ധജലമില്ല ജലനിധി വഴി ലഭിക്കുന്ന വെള്ളത്തിന് ഉപ്പ് രസം.

കനോലികനാലില്‍ നിന്ന് ഉപ്പ് വെള്ളം കയറിയതിനാലാണ് പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകളില്‍ ഉപ്പുരസം ഉണ്ടായിരിക്കുന്നത്.

പുന്നയൂര്‍ക്കുളം : പഞ്ചായത്തിലെ നാക്കോല, ചെറായി ഭാഗങ്ങളില്‍ രൂക്ഷമായ ശുദ്ധജല ക്ഷാമത്താല്‍ നാട്ടുകാര്‍ നെട്ടോട്ടത്തില്‍.
ജലനിധി വഴി പെരിയമ്പലത്തു നിന്ന് പമ്പ് ചെയ്യുന്ന ശുദ്ധജലത്തില്‍ ഉപ്പുരസം കലര്‍ന്നതിനാല്‍ ഈ വെള്ളവും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയായി.

കനോലികനാലില്‍ നിന്ന് ഉപ്പ് വെള്ളം കയറിയതിനാലാണ് പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകളില്‍ ഉപ്പുരസം ഉണ്ടായിരിക്കുന്നത്.
കനാലില്‍ വേലിയേറ്റസമയത്ത് ഉപ്പു കലര്‍ന്ന വെള്ളം കിണറുകളിലേക്ക് എത്തുന്ന ചെറായി, നാക്കോല, കെട്ടുങ്ങല്‍ ഭാഗങ്ങളിലെ വെള്ളത്തിന് ചെളി കലര്‍ന്ന നിറ വ്യത്യാസമുണ്ട്. കിണറുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായെന്ന് ഈ ഭാഗങ്ങളെ ജനങ്ങള്‍ പറയുന്നു. ജല തോറിറ്റിയുടെ ടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളമായിരുന്നു പ്രധാന ആശ്വാസം.


എന്നാല്‍ പൊതുടാപ്പുകളിലൂടെയും ചെളി കലര്‍ന്ന വെള്ളമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് മേഖലയില്‍ അനുഭവപ്പെടുന്നത്.
ജലനിധി പദ്ധതി പ്രകാരമുള്ള വെള്ളം ശേഖരിക്കുന്നിടത്ത് പുഞ്ചകുളവും പാടങ്ങളും ഉള്ളതിനാല്‍ കനാലില്‍ നിന്നും ഉപ്പു കയറി പാടത്തും കുളത്തിലും വ്യാപിച്ചതാണ് ജലനിധിയുടെ വെള്ളത്തിന് ഉപ്പുരസം എന്നു പറയുന്നു.

ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും തീരദേശ മേഖലയില്‍ നിന്ന് ശുദ്ധജലം എത്തിക്കുന്നതും തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുകയാണെങ്കില്‍ തീരദേശത്തും ശുദ്ധജലക്ഷാമം നേരിടുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വരള്‍ച്ച രൂക്ഷമായതോടെ മേഖലയിലെ ജലസ്രോതസ്സുകള്‍ വരണ്ടുണങ്ങിയിരിക്കുകയാണ്.

Also Read…

G S T. അക്കൗണ്ടിംഗ് പഠിക്കാം, വെറും 30 മണിക്കൂര്‍ കൊണ്ട്.🤝
പ്രായം, വിദ്യഭ്യാസം പ്രശ്‌നമല്ല.
സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്നു.

G S T CENTER.KUNNAMKULAM

call,9048023087
Email: gstcenterkkm@gmail.com
www.gstcentre.org

Leave a Reply

%d bloggers like this: