Your SEO optimized title

തൃശൂരില്‍ പണം ചിലവിട്ട് സ്ഥാനാര്‍ത്ഥികള്‍.

കണക്കുപ്രകാരം;ടി എന്‍ പ്രതാപന്‍ – 11,17,765,രൂപ രാജാജി മാത്യു തോമസ്സ് – 23,29,713.രൂപ സുരേഷ് ഗോപി – 9,41,840 രൂപ

ത്യശ്ശൂര്‍: ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട ചെലവ് കണക്ക് പരിശോധന നടന്നു.
വരണാധികാരിയും ജില്ലാകളക്ടറുമായ ടി വി അനുപമയുടെ അദ്ധ്യക്ഷതയില്‍ മണ്ഡലത്തിലെ ചെലവ് നിരീക്ഷകന്‍ എസ് രംഗരാജന്റെ നേത്യത്വത്തിലാണ് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധന നടന്നത്.

രാവിലെ 10 ന് ആരംഭിച്ച പരിശോധനയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മുതല്‍ 8-ാം തീയതി വരെയുള്ള സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷകനു മുമ്പാകെ സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്സിന്റെ ടി എന്‍ പ്രതാപന് – 11,17,765,
എല്‍ ഡി എഫിന്റെ രാജാജി മാത്യു തോമസ്സിന് – 23,29,713 രൂപയും,
ബിജെപി യുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് – 9,41,840 രൂപ എന്നിങ്ങനെയുള്ള ചെലവ് കണക്കുകളാണ് നല്‍കിയത്. ഉച്ചയ്ക്കുശേഷം നടന്ന സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് പരിശോധനയില്‍ ബി.എസ്.പി. സ്ഥാനാര്‍ഥി ടി. സി. നിഖിലിന് 1,07,125 രൂപയും,
കെ.പി. പ്രവീണിന് 25,000 രൂപയും ചെലവായതായി കണ്ടെത്തി.

പരിശോധനാ നടപടിയില്‍ ഹാജരാകാത്ത എന്‍.ഡി. വേണു, സുവിത്ത്,
സോനു എന്നിവര്‍ക്ക് 16-ാം തീയതി ഉച്ചയ്ക്ക് മൂന്നു മണിക്ക് ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് ചെലവ് നിരീക്ഷകന്‍ എസ്. രംഗരാജന്‍ വ്യക്തമാക്കി.
അടുത്ത ഘട്ട പരിശോധന 17, 21 തിയ്യതികളിലായി രാവിലെ 10 നും ഉച്ചക്ക് 2.30 നുമായി രണ്ട് സെഷനുകളിലായി നടക്കും.

Leave a Reply

%d bloggers like this: