സ്‌ട്രോങ്ങ് റൂമുകള്‍ സ്‌ട്രോങ്ങാണോ..?

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഉദ്ധ്യോഗസ്ഥ സംഘം വിലയിരുത്തി.

തൃശൂര്‍:വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഗവ. എഞ്ചിനീയറിംങ്ങ് കോളേജിലെ സ്ട്രോങ്ങ് റൂമുകള്‍ പൊതുനിരീക്ഷകനും സുരക്ഷാ സംവിധാനത്തിന്റെ ചുമതലയുള്ള സുരക്ഷാ നിരീക്ഷകനും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പ് വരുത്തി.

പൊതുനിരീക്ഷകന്‍ പി.കെ. സേനാപതി, സുരക്ഷാ വിഭാഗം നിരീക്ഷകന്‍ ഐ.ജി. അരുണ്‍കുമാര്‍ സിന്‍ഹ, ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് ഉറപ്പ് വരുത്തിയത്.
കോളേജ് ഓഡിറ്റോറിയം അടക്കം 7 കെട്ടിടങ്ങളില്‍ പോലീസിന്റെ അതീവ സുരക്ഷയില്‍ വോട്ടിങ്ങ് യന്ത്രങ്ങളും, വിവിപാറ്റുകളും സൂക്ഷിക്കുന്നത്.


കെട്ടിടങ്ങള്‍ ഇതിനകം പോലീസിന്റെ സുരക്ഷാ വലയത്തില്‍ ആണ്.
വോട്ടെടുപ്പ് കഴിഞ്ഞ് ഇവ എണ്ണി പ്രഖ്യാപനം വരുന്നതുവരെ സുരക്ഷ ഇവിടെ കര്‍ശനമായിരിക്കും.
നിരീക്ഷകര്‍ കോളേജ് കാമ്പസിലെ എല്ലാ സ്ട്രോങ്ങ് റൂമുകളും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Leave a Reply

%d bloggers like this: