Your SEO optimized title

തള്ള പാമ്പും, 27 കുഞ്ഞുങ്ങളും വീടിന്റെ മണ്‍തിട്ടില്‍.

പൂഴി മണലി വിഭാഗത്തില്‍ പെടുന്ന പാമ്പിനെയാണ് പിടികൂടിയത്.

കൂറ്റനാട് : കൂറ്റനാട് തണ്ണീര്‍ക്കോട് റോഡില്‍ കുന്നത്ത് രാമന്റെ വീട്ട മുറ്റത്താണ് പാമ്പിന്‍കുട്ടികളെ കണ്ടത്.
അഞ്ച് കുട്ടികളെയായയിരുന്നു ആദ്യംകണ്ടത്.

വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്നുള്ള മണ്‍ തിട്ടിനുള്ളില്‍ മൊളത്തിലായി പാമ്പിന്‍ കുഞ്ഞുങ്ങളെ കാണുകയും ചെയ്തു.
ഇതോടെ പരിസ്ഥിതി പ്രവര്‍ത്തകനും പാമ്പ് പിടുത്തക്കാരനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിളിച്ചു.
അബ്ബാസ് മണ്‍തിട്ട കിളച്ചു മറിച്ച് തള്ള പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്തു.
27 പാമ്പിന്‍ കുഞ്ഞുങ്ങളുമായി തള്ള പാമ്പ് മാളത്തില്‍ കഴിയുകയായിരുന്നു.

അണലിയെന്നാണ് ആദ്യം കരുതിയിത്. എന്നാല്‍ പാമ്പിനെയും കുഞ്ഞുങ്ങളെയും പിടികൂടിയതിന് ശേഷം ഇത് വിഷമില്ലാത്ത മണ്ണൂലി പാമ്പ് പൂഴിമണലി എന്നിങ്ങനെ പേരുള്ള പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

പ്രസവിക്കുന്ന ഇനത്തില്‍പ്പെട്ട പാമ്പ് കൂടിയാണിത്.

കണ്ടാല്‍ അണലിയെ പോലെ തോന്നുമെങ്കിലും ഇതിന്റെ കടിയേറ്റാല്‍ ഒരിക്കലും ചികില്‍സയുടെ ആവശ്യമില്ല.
ഇതിനെ അണലിയാണെന്ന് കരുതി മനുഷ്യര്‍ തല്ലി കൊല്ലാറുണ്ടെന്നും അബ്ബാസ് പറഞ്ഞു.

Also Read…

സെഫെലോഗ്രഫി എക്‌സറേ.

താടിയെല്ലിന്റെ വളര്‍ച്ച അറിയുന്നതിനുള്ള ആധുനിക സെഫെലോഗ്രഫി എക്‌സറേ
അത്യാധുനിക ഡിജിറ്റല്‍ ഡെന്റല്‍ OPG,
കൂടാതെ ഡിജിറ്റല്‍ എക്‌സറേ എടുത്തു കൊടുക്കുന്നു.

Dr കുരുവിള മെമ്മോറിയല്‍ ഡെന്റല്‍ & മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍
ഗുരുവായൂര്‍ റോഡ് കുന്നംകുളം , 98 95 34 98 84
OPG ബുക്കിങ്ങിന്, 96 45 06 60 70
ഡിജിറ്റല്‍ എക്‌സറേ ബുക്കിങ്ങിന്, 94 46 5240 96

Leave a Reply

%d bloggers like this: