Your SEO optimized title

റോഡിലൂടേ നടന്നു പോകുകയായിരുന്ന വീട്ടമ്മയ്ക്ക് വെട്ടേറ്റു.

ഒല്ലൂര്‍: കൊഴുക്കുള്ളിയില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടിപരിക്കേല്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊഴുക്കുള്ളി വെള്ളാനിപ്പറമ്പില്‍ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഫിലോമിനയ്ക്കാണ് വെട്ടേറ്റത്.
രാവിലെ ജോലിക്കു പോകുന്നതിനിടയില്‍ കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ വെച്ച്് അയല്‍വാസിയായ കരിപ്പാറ സത്യന്‍ ആണ് ഫിലോമിനയെ ആക്രമിച്ചത്.


ഫിലോമിനയും സത്യനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായതായി പറയുന്നു.
ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
വെട്ടുകത്തികൊണ്ട് തലയ്ക്കും ചുമലിലും കയ്യിലും വെട്ടേറ്റ ഫിലോമിനയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനു ശേഷം രക്ഷപെട്ട സത്യനെ കണ്ടെത്താനായിട്ടില്ല.

Leave a Reply

%d bloggers like this: